കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാം; അനുമതി നല്‍കിയതായി മുഖ്യമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 2 October 2021

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാം; അനുമതി നല്‍കിയതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇനിമുതല്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കൈവശം ഉള്ളവര്‍ക്കും പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇപ്പോള്‍ ഇതിന് അനുമതിയുള്ളത്.

വന്യജീവി ശല്യം തടയാന്‍ സംസ്ഥാനത്ത് 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അറിയിച്ചു.വര്‍ദ്ധിച്ചു വരുന്ന കാട്ടുപന്നികള്‍ കര്‍ഷകര്‍ക്കും കൃഷിക്കും മാത്രമല്ല വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നതോടെയാണ് ലൈസന്‍സുള്ളവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കിയത്.

കാസര്‍ഗോഡ് ജില്ലയിലെ മുള്ളേര്യയില്‍ രാവിലെ കാട്ടുപന്നി ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചാവുകയും ചെയ്തു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായരാണ് (60) മരിച്ചത്. കാട്ടുപന്നിയെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വനംവകുപ്പ് കുഴിച്ചിട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3B9dShO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages