ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപി വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ച് കൃഷ്ണദാസ് പക്ഷം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 10 October 2021

ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപി വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ച് കൃഷ്ണദാസ് പക്ഷം

സംസ്ഥാന ബിജെപിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രതിസന്ധിക്കു ശേഷം സംസ്ഥാന ബിജെപിയില്‍ ഭിന്നതകൾ തുടരുന്നു. ഇപ്പോൾ കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപി ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പ് വിട്ടു. മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് സ്വയം ഗ്രൂപ്പ് വിട്ടുപുറത്തുപോയത്.

നേരത്തെ പി ആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള ബിജെപിയുടെ പാനലില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, സംസ്ഥാന നേതൃത്വം ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വലിയ വിവാദമായിരുന്നു.

ഇതിനെല്ലാം പുറമെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3oKgKyl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages