
ആഢംബരക്കപ്പലിൽ നടന്ന ലഹരി മരുന്ന് വിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ഉൾപ്പെടെയുള്ളവരെ മുംബയ് കോടതി മൂന്ന് ദിവസത്തെ എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാന് പുറമെ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
സംഭവത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കസ്റ്റഡിയില്‍ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതികളുടെ കസ്റ്റഡി അന്വേഷണ സംഘത്തിന് ആവശ്യമാണെന്നും കോടതി പറഞ്ഞു.
അതേസമയം, രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഫോണില്‍നിന്നു ലഭിച്ചുവെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ സി ബി വ്യക്തമാക്കി. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്ന വാദമാണ് ആര്യന്റെ അഭിഭാഷകൻ കോടതിയില്‍ ഉന്നയിച്ചത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3A7juba
via IFTTT
No comments:
Post a Comment