
പൊതുവഴിയിൽ അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി വിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ എസ് സി- എസ് ടി കമ്മീഷന്റെ ഉത്തരവ്. ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണന്നും പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും നിർദേശമുണ്ട്.
ഈ പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചെന്നും കമ്മീഷൻ വിലയിരുത്തി. പിങ്ക് പൊലീസിലെ സ്‌ക്വാഡിലെ ഉദ്യോഗസ്ഥ സിപി രജിതയാണ് തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചത്.
ഇവർ ബാഗിൽ നിന്നും തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് രജിത ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. സംഭവം വിവാദമായപ്പോൾ രജിതയെ റൂറൽ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3BiF9P0
via IFTTT
No comments:
Post a Comment