
തങ്ങളെ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് കാണിച്ചുകൊണ്ട് അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി. മന്ത്രി വ്യക്തിഹത്യ നടത്തിയതായി പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയത്. വിവാഹം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്‍റെ ഭാര്യയെ പ്രേമിക്കുക. അതു പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ഇതു ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോകുക എന്നിങ്ങനെയായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വിവാദമായ പരാമർശങ്ങൾ.
ഇത് പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത ഉൾപ്പെടെ പരാതിക്കൊപ്പം അനുപമ പോലീസിൽ കൈമാറിയിട്ടുണ്ട്. നിലവിൽ പരാതി ലഭിച്ച സാഹചര്യത്തില്‍ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം പോലീസ് പരിശോധിക്കും. തുടർന്ന് നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും പോലീസ് തുടര്‍നടപടി സ്വീകരിയ്ക്കുക.
അനുപമയുടെ വാക്കുകൾ ഇങ്ങിനെ: “ഇത്രയും നാൾ ഞങ്ങള്‍ വ്യാജ പ്രചരണം കേട്ടു. മന്ത്രി അങ്ങനെ പറഞ്ഞത് ശരിയായ നടപടിയില്ല. പാർട്ടി പിന്തുണയ്ക്കുന്നു എന്നു പറയുമ്പോൾ തന്നെ മന്ത്രി ഇങ്ങനെ പറയുന്നത് ശരിയല്ല. വിഷമമുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3nL2bZ4
via IFTTT
No comments:
Post a Comment