ബിജെപിയുടെ എംപി ആയതിനാല്‍ തനിക്ക് എതിരെ ഇഡിയുടെ അന്വേഷണം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി എംപി സഞ്ജയ് പാട്ടീല്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 25 October 2021

ബിജെപിയുടെ എംപി ആയതിനാല്‍ തനിക്ക് എതിരെ ഇഡിയുടെ അന്വേഷണം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി എംപി സഞ്ജയ് പാട്ടീല്‍

തന്റെ രാഷ്ട്രീയ പാര്‍ട്ടി ബിജെപി ആയതിനാല്‍ കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ തൊടില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍ നിന്നുളള ബിജെപി എംപി സഞ്ജയ് പാട്ടീല്‍. താൻ ഒരു ബിജെപി എംപി ആയതിനാല്‍ തനിക്ക് എതിരെ ഇഡിയുടെ അന്വേഷണം ഉണ്ടാകില്ല എന്നായിരുന്നു പൊതുപരിപാടിക്കിടെ എംപി പറഞ്ഞത്.

സംസ്ഥാനത്തെ സാംഗലിയില്‍ നിന്നുളള എംപിയാണ് സഞ്ജയ് പാട്ടീല്‍. രാജ്യ വ്യാപകമായി പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡി ഉള്‍പ്പെടെയുളള അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പാട്ടീലിന്റെ പരാമര്‍ശം വരുന്നത്.

നേരത്തെ സമാന പ്രസ്താവനയുമായി മറ്റൊരു ബിജെപി നേതാവ് ഹര്‍ഷ്‌വര്‍ധന്‍ പാട്ടീലും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും ഇഡിയുടെ അന്വേഷണങ്ങളൊന്നുമില്ലെന്നും ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3vHyZG4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages