സ്ത്രീത്വത്തെ അപമാനിച്ചു; മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ മുരളീധരനെതിരെ കേസെടുത്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 26 October 2021

സ്ത്രീത്വത്തെ അപമാനിച്ചു; മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ മുരളീധരനെതിരെ കേസെടുത്തു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ നൽകിയ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെ മുരളീധരന്‍ എം പിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കോര്‍പറേഷനിലെ നികുതിവെട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം.

‘ കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയ്ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും.

ഈ രീതിയിൽ നിരവധിപേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’ എന്നായിരുന്നു മുരളീധരന്റെ വിവാദ പരാമര്‍ശം.

പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കെ മുരളീധരന്‍ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷെ മേയര്‍ക്ക് പക്വതയില്ലെന്ന വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പക്വത അളക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3vJpxCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages