തങ്ങളുടെ മനസ്സ് കേരള ജനതക്കൊപ്പം; പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥനയുമായി രാഹുലും പ്രിയങ്കയും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 16 October 2021

തങ്ങളുടെ മനസ്സ് കേരള ജനതക്കൊപ്പം; പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥനയുമായി രാഹുലും പ്രിയങ്കയും

കേരളത്തിൽ വ്യാപകമായി അതിശക്തമായ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദ്ദേശം.

എല്ലായ്പ്പോഴും തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്ന് അദ്ദേഹം ട്വിറ്ററിൽ എഴുതി.ഇതോടൊപ്പം തന്നെ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അവർ അഭ്യർത്ഥിക്കുകയും ചെയ്തു.

നിലവിൽ കേരളത്തിൽ ആറു ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3lI991f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages