
മഹാരാഷ്ട്രയിലെ ഗുരുഗ്രാമില്‍ നമസ്കാരം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വര എഴുതിയത്.
ഇന്നലെ ബജ്റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘവരിവാര്‍ സംഘമാണ് മൈതാനത്ത് നമസ്കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായെത്തിയത് . ജയ്ശ്രീറാം എന്ന് ശബ്ദം മുഴക്കിയെത്തിയ സംഘം നമസ്കാര സ്ഥലത്ത് ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഈ വീഡിയോയും സ്വര ഭാസ്കർ റീട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സ്വരയുടെ പ്രതികരണം വൈറലായതോടെ നടിക്കെതിരെ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവരികയുമുണ്ടായി
from Breaking News – ഇ വാർത്ത | evartha https://ift.tt/3jwQunw
via IFTTT
No comments:
Post a Comment