
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്റെ (God) അവതാരമാണെന്ന (Incarnation) പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരിയുടെ . കഴിഞ്ഞ ദിവസമാണ് ഹാര്‍ദോയില്‍ നടന്ന യോഗത്തില്‍ പാട്ടീല്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
മോദി ഒരു സാധാരണ വ്യക്തിയല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അയോധ്യ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് തിവാരി പരാമര്‍ശം നടത്തിത്.
എന്നാൽ, ഉപേന്ദ്ര തിവാരിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. മോദി ദൈവത്തിന്റെ അവതാരമാണെന്ന മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായ കാഴ്ചപ്പാടിലൂടെയല്ലെന്ന് ബിജെപി വക്താവ് അനില സിങ് അറിയിച്ചു.
സ്വന്തമായി ഗ്യാസ് കണക്ഷനും കക്കൂസും ബാങ്ക് അക്കൗണ്ടും മക്കള്‍ക്ക് വിദ്യാഭ്യാസവും നല്‍കാന്‍ കഴിയുന്ന ജനത്തിന്റെയും സ്ത്രീകളുടെയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് അനില സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ധാരളം പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്തു. അതുകൊണ്ട് ആ വ്യക്തികള്‍ക്ക് മോദിജി ദൈവ തുല്യമാണ്. ആരെങ്കിലും എനിക്കുവേണ്ടി വലിയ കാര്യം ചെയ്താല്‍ ആ വ്യക്തി എനിക്ക് ദൈവ തുല്യമാകും. അതിനര്‍ഥം ആ വ്യക്തി ദൈവമാണെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3pHqASb
via IFTTT
No comments:
Post a Comment