
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതോടെ എ എ റഹീം ഡിവൈഎഫ്ഐയുടെ ദേശീയ അധ്യക്ഷനാകും. ഇന്ന് ഡൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ഏകദേശം ധാരണയായി.
ഇനി നാളെ ചേരുന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. ഇപ്പോൾ ഡിവൈഎഫ്ഐയുടെ സംസ്ഥാന അധ്യക്ഷനാണ് റഹീം. ഇതോടൊപ്പം ജെയ്ക്ക് സി തോമസും ദേശീയ സെന്‍ററിലേയ്ക്ക് മാറിയേക്കും.
കേരളത്തിൽ എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരിലാരെങ്കിലും ഡിവൈഎഫ്െഎയുടെ സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് സൂചന.
from Breaking News – ഇ വാർത്ത | evartha https://ift.tt/3GpqnsB
via IFTTT
No comments:
Post a Comment