
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രിയാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷായുടെ പ്രസ്താവന തനിക്ക് തമാശയായാണ് തോന്നുന്നതെന്ന് 18 ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയ ചെക്ക് – അമേരിക്കൻ മുൻതാരം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് അമിത് ഷായുടെ പ്രസ്താവന ഉൾപ്പെടെയുള്ള ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് മാർട്ടിന ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇനി എന്റെ അടുത്ത തമാശയ്ക്കുള്ളത്…’ എന്നായിരുന്നു മാർട്ടിന ഒപ്പം എഴുതിയത്. എന്തായാലും മിനുട്ടുകൾക്കുള്ളിൽ ഇത് ട്വിറ്ററിൽ തരംഗമാവുകയും ചെയ്തു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3DK6Z7J
via IFTTT
No comments:
Post a Comment