പാലക്കാട് ശക്തമാകുന്നു; എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 17 October 2021

പാലക്കാട് ശക്തമാകുന്നു; എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു

മറ്റു ജില്ലകളിൽ മഴ കുറഞ്ഞപ്പോൾ പാലക്കാട് ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു.ജില്ലയിലെ അട്ടപ്പാടി, നെല്ലിയാംമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയിൽ ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു വീടിന് ഭാഗികമായി കേടുപറ്റി.

ജില്ലയിലെ എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു. ജല നിരപ്പും ഒഴുക്കും കൂടിയതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 25 സെന്‍റീമിറ്റര്‍ ആക്കി ഉയര്‍ത്തി. നിലവിൽ ഭാരതപ്പുഴയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകുന്നുണ്ട്.

അതേസമയം, വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ കാര്യമായ മഴയില്ല. മറ്റ് ജില്ലകളിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പും കുറവാണ്. കാസര്‍ഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട മഴയുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3pawaMp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages