
യുപിയിലെ ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളിലെ പാവങ്ങളിലെ പാവങ്ങള്‍ക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.സംസ്ഥാനത്തെ ‘മേരാ പരിവാര്‍- ബിജെപി പരിവാര്‍’ അംഗത്വ ക്യാമ്പയിനിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യുപിയിയുടെ വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനമാണ് ബിജെപി എക്കാലവും നടത്തിയത്. സംസ്ഥാനത്തിനെ മികച്ചതാക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരല്ല ബി ജെ പിയെന്നത് നേരത്തെ തെളിയിച്ചതാണ്.
സംസ്ഥാനത്തെ പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണിത്, അഞ്ച് വര്‍ഷം വീട്ടിലിരുന്ന ആളുകള്‍ അവരുടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്ന് വിചാരിച്ചിരിക്കുകയാണ്. അതേപോലെ, താന്‍ എത്ര ദിവസമായി വിദേശത്തായിരുന്നുവെന്ന് അഖിലേഷ് യാദവ് പറയണം. കോവിഡും, വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ അദ്ദേഹം എവിടെയായിരുന്നു? സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് അവര്‍ പ്രവര്‍ത്തിച്ചതെന്ന്’; ഷാ ആരോപിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3vXOsSk
via IFTTT
No comments:
Post a Comment