
യുപിയിലെ ലഖിംപൂരിൽ ഉണ്ടായ കർഷക കൊലപാതകങ്ങൾ ഹിന്ദു-സിഖ് സംഘര്‍ഷമാക്കാന്‍ നോക്കരുതെന്ന് ബി ജെ പിക്ക് മുന്നറിയിപ്പുമായി അവരുടെ തന്നെ എം പി വരുണ്‍ ഗാന്ധി. അത്തരത്തിൽ തെറ്റായ വാദങ്ങള്‍ നടത്തി വീണ്ടും അപകടകരമായ ഒരു അവസ്ഥ ഉണ്ടാക്കരുതെന്നും ഇപ്പോൾ തന്നെ ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ കാലത്തിൽ ഒരു തലമുറയെടുത്ത് ഉണങ്ങിയ മുറിവുകള്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും ഉണ്ടാക്കുന്നത് അപകടകരമാണെന്നും ദേശീയ ഐക്യത്തിന് മുകളിലായി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിൽ കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്കെതിരേയും വരുണ്‍ ഗാന്ധി തുടർച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2YxqaSI
via IFTTT
No comments:
Post a Comment