
മഴ ശക്തമായി തുടരവേ ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായി. ഇതിൽ നാലുപേര്‍ കുട്ടികളാണ്. ഉരുള്‍പൊട്ടലില്‍ കൊക്കയാര്‍ പൂവഞ്ചിയില്‍ അഞ്ച് വീടുകള്‍ ഒലിച്ചുപോകുകയും ചെയ്തു.
ലഭ്യമായ വിവരങ്ങൾ പ്രകാരം കൊക്കയാര്‍ കുറ്റിപ്ലാങ്കലില്‍ ഒരു സ്ത്രീയെയും അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. അതേസമയം, 17 പേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3aJ3sd7
via IFTTT
No comments:
Post a Comment