
താൻ ബിജെപിയുടെ സംസ്ഥാന സമിതിയിൽ നിന്ന് രാജിവെച്ചെങ്കിലും പാർട്ടിയുടെ സാധാരണ മെമ്പറായി, ഒരു സംഘിയായി തന്നെ തുടരുമെന്ന് സംവിധായകൻ അലി അക്ബർ. നുണ എന്നത് ലോകം ചുറ്റിവരുമ്പോഴേക്കും സത്യം മുന്നിലെത്തിക്കാനാണ് താൻ അഭിപ്രായം വ്യക്തമാക്കുന്നതെന്നും അലി അക്ബാർ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
നേരത്തെ, ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം എന്ന് പറഞ്ഞാണ് അലി അക്ബർ തന്റെ രാജിവിവരം ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ചത്.
ഇതിനെ തുടർന്ന് അലി അക്ബർ ബി ജെ പി വിട്ടു എന്ന രീതിയിൽ വാർത്തകൾ വന്നതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ബിജെപി മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എ കെ നസീറിനെ സംബന്ധിച്ചുള്ള തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വ്യക്തിപരമാണെന്നും അലി അക്ബർ വിശദീകരിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3AucHbG
via IFTTT
No comments:
Post a Comment