
കോൺഗ്രസ് സംസ്ഥാന നേതൃത്വം സമർപ്പിച്ച പുതിയ കെ പി സി സി ഭാരവാഹിപ്പട്ടിക അംഗീകരിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. എ ഐ സി സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.
പുതിയ പട്ടിക പ്രകാരം 28 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 23 ജനറൽ സെക്രട്ടറിമാരും നാല് വെെസ് പ്രസിഡന്റുമാരും ട്രഷററും ഉൾപ്പെടുന്നു. 56 അംഗങ്ങളുള്ള പട്ടികയിലെ നാലംഗ വെെസ്പ്രസിഡന്റുമാരിൽ വനിതാ പ്രാതിനിദ്ധ്യം തീരെ ഇല്ല.
എന്‍ ശക്തന്, വി ടി ബല്‍റാം, വി ജെ. പൗലോസ്, വി പി സജീന്ദ്രന് എന്നിവരെയാണ് വെെസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. അഡ്വ. പ്രതാപ ചന്ദ്രനെയാണ് ട്രഷററായി നിയമിച്ചിട്ടുള്ളത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3pp7Fv9
via IFTTT
No comments:
Post a Comment