ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ല; ഉത്തരവിറക്കി ഗതാഗത കമ്മീഷണർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 7 October 2021

ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ല; ഉത്തരവിറക്കി ഗതാഗത കമ്മീഷണർ

കേരളത്തിൽ ഇനിമുതൽ ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ കൂടാൻ കാരണമാകുന്നതായി ഗതാഗത കമ്മീഷണർ എം ആർ അജിത്കുമാറിന്റെ ഉത്തരവിൽ പറയുന്നു.

ഇപ്പോഴുള്ള ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. പക്ഷെ ഈ നിയമം ഇതുവരെ കർശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല. ഇപ്പോൾ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഒരേസമയം വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.

ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇതെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (f) അനുസരിച്ച് ശിക്ഷാർഹവും, 2017 ലെ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് ലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3uRFFBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages