
ഇടുക്കി മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം. ബേബി ഡാം ശക്തിപ്പെടുത്താനായി തടസമായി നിൽക്കുന്ന 3 മരങ്ങൾ ഉൾപ്പെടെ മുറിക്കാനാണ് ഇപ്പോൾ അനുമതി നൽകിയത്.
കേരളം നൽകിയ അനുമതിക്ക് നന്ദി അറിയിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു. കേരളം ഇപ്പോൾ അംഗീകരിച്ചത് ഏറെ കാലത്തെ ആവശ്യമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. തങ്ങൾ ഉടൻതന്നെ ബേബി ഡാം ശക്തിപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുമെന്ന് എം കെ സ്റ്റാലിൻ അറിയിച്ചു.
ബേബിഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തിയശേഷം ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാർ പറഞ്ഞിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3qhjHHk
via IFTTT
No comments:
Post a Comment