അഫ്ഗാനെതിരെ ന്യൂസിലാൻഡിന് വിജയം; ടി20 ലോകകപ്പിൽ ഇന്ത്യ സെമികാണാതെ പുറത്തായി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 7 November 2021

അഫ്ഗാനെതിരെ ന്യൂസിലാൻഡിന് വിജയം; ടി20 ലോകകപ്പിൽ ഇന്ത്യ സെമികാണാതെ പുറത്തായി

ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് സെമി ഫൈനൽ കാണാതെ പുറത്തായി. ഇന്ന് നടന്ന ന്യൂസിലന്റിനെതിരായ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടതോടെ 8 പോയിന്റുമായി കീവീസ് സെമിയിൽ പ്രവേശിക്കുകയായിരുന്നു.

ടോസ് ലഭിച്ച അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത പവർ പ്ലേയ്ക്ക് മുൻപ് തന്നെ ടോപ് ഓർഡർ തകർന്നത്തോടെ അഫ്ഗാനിസ്ഥാൻ ചെറിയ സ്കോറിൽ അവസാനിച്ചു. അവസാനം വരെ കളിച്ചിട്ടും 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടാനേ അഫ്ഗാന് സാധിച്ചുള്ളൂ.

രണ്ടാം ബാറ്റിംഗിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയ കീവീസ് 11 പന്തുകൾ ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. ഇതോടുകൂടി ഗ്രൂപ്പ്‌ 2ൽ നിന്ന് പാകിസ്ഥാനൊപ്പം ന്യൂസിലന്റ് സെമിയിലെത്തി. ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി സാധ്യത ഉണ്ടായിരുന്നുള്ളു. നാളെ നമീബിയയ്ക്ക് എതിരെ നടക്കുന്ന അവസാനം മത്സരവും പൂർത്തിയാക്കി ഇന്ത്യ നാട്ടിലേക്ക് മടങ്ങും.



from Breaking News – ഇ വാർത്ത | evartha https://ift.tt/3o6pUmL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages