
മലയാള സിനിമയിലെ മൂന്ന് സിനിമ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് ഇന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. വകുപ്പിൻ്റെ ടിഡിഎസ് വിഭാഗമാണ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്.
ആൻ്റണി പെരുമ്പാവൂരിൻ്റെ കീഴിൽ വരുന്ന ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിക്കുന്നത്. ഇവരുടെ സിനിമയുമായി ബന്ധപ്പെട്ട ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
മാത്രമല്ല, ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒടിടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുവെന്നാണ് ലഭ്യമാകുന്ന സൂചന. ഈ നിർമ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് സൂചന നൽകുന്നത് .
from Breaking News – ഇ വാർത്ത | evartha https://ift.tt/3laCqkH
via IFTTT
No comments:
Post a Comment