രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍; കങ്കണക്കെതിരെ പോലീസിൽ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 20 November 2021

രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍; കങ്കണക്കെതിരെ പോലീസിൽ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന കാരണത്താൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതിനൽകി . യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അമ്രീഷ് രഞ്ജന്‍ പാണ്ഡെയും സംഘടനയുടെ ലീഗല്‍ സെല്ലിന്റെ കോ-ഓര്‍ഡിനേറ്റര്‍ അംബുജ് ദീക്ഷിതും ചേര്‍ന്നാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

നേരത്തെ, കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഇന്ത്യ ജിഹാദി രാഷ്ട്രമാണെന്നും രാജ്യത്ത് സ്വേച്ഛാധിപത്യം വേണമെന്നും പറഞ്ഞ് കങ്കണ സോഷ്യൽ മീഡിയയിൽ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്തിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/30Of2Cu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages