
കൊച്ചിയിൽ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഏഴ് പ്രതികളുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്.
കഴിഞ്ഞ ദിവസം ഐഎൻടിയുസി പ്രവർത്തകനായ ജോസഫ് അറസ്റ്റിലായിരുന്നു. സമരവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. കോൺഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിന്റെ വാഹനം തകർത്തതാണ് ഒന്നാമത്തേത്. റോഡ് ഉപരോധിച്ച് സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ 30 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/2YjXpcn
via IFTTT
No comments:
Post a Comment