
സംസ്ഥാന പൊലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ആലുവയിൽ നിയമ വിദ്യാര്‍ഥിനിയായിരുന്ന മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരം വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് തെളിഞ്ഞെന്ന് കെകെ രമ എംഎല്‍എ ആരോപിച്ചു. സിഐ സുധീറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കില്‍ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നെന്നും കെകെ രമ പറഞ്ഞു.
മോഫിയയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ പ്രതിഷേധവുമായി ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു . പോലീസ് തടസമായി വെച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുമുണ്ടായി.
from Breaking News – ഇ വാർത്ത | evartha https://ift.tt/3D3UYt3
via IFTTT
No comments:
Post a Comment