പിന്നിൽ ജോജുവിനോടുള്ള വിരോധം; പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 7 November 2021

പിന്നിൽ ജോജുവിനോടുള്ള വിരോധം; പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. കടുവ സെറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ജോജു ജോർജിന് എതിരെയായിരുന്നു.

പൊൻകുന്നം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. അവസാനം ഇരുകൂട്ടരും തമ്മിൽ ഉന്തും തളളും ഉണ്ടായി.

അതേസമയം, തന്റെ സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്. ഈ സിനിമയിൽ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3bPFayE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages