എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് മുന്‍ എസ്ഐ അറസ്റ്റില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 10 November 2021

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് മുന്‍ എസ്ഐ അറസ്റ്റില്‍

എട്ടുവയസ് മാത്രം പ്രായമുള്ള ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച മുന്‍ എസ്ഐ അറസ്റ്റില്‍. കോഴിക്കോട് ഫറോഖ് സ്വദേശി ഉണ്ണിയെയാണ് ഫറോഖ് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിൽ ഉണ്ടായിരുന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്തയാളാണ് പ്രതി.

പോലീസിൽ പോക്‌സോ കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഇയാള്‍ വിദഗ്ധനായിരുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

പ്രതിയുടെ വീട്ടില്‍ വെച്ചും വീടിന് സമീപമുള്ള ഷെഡ്ഡില്‍ വെച്ചും നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ്ചൈല്‍ഡ് ലൈനില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. ഈ പരാതിയുടെ അടസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3bYrTUM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages