വിവാദം ഉണ്ടായപ്പോള്‍ ഹലാല്‍ ഹോട്ടലുകള്‍ വർദ്ധിച്ചു; കേരളം സിറിയയെ പോലെ ആയെന്ന് കെ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 November 2021

വിവാദം ഉണ്ടായപ്പോള്‍ ഹലാല്‍ ഹോട്ടലുകള്‍ വർദ്ധിച്ചു; കേരളം സിറിയയെ പോലെ ആയെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്തെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളം സിറിയയെ പോലെ ആയെന്ന് സുരേന്ദ്രൻ ആരോപിച്ചു. അടുത്തിടെ ഉണ്ടായ ഹലാല്‍ വിവാദത്തിന്റെ മറവില്‍ കേരളത്തെ മതപരമായി വേര്‍തിരിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ട് ആർ എസ് എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പൊലീസും സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹലാല്‍ ഭക്ഷണ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ വർദ്ധിച്ചതായും സുരേന്ദ്രൻ അവകാശപ്പെട്ടു. ഇതിന് മുൻപ് 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3xmW7uj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages