
നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ഉറപ്പിച്ച് അമരീന്ദർ സിങ്. കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ സീറ്റ് വിഭജനത്തിലെ തടസം മാറിയെന്ന് അമരീന്ദർ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു.
വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ അമരീന്ദര്‍ സിങ് സ്വാഗതം ചെയ്തു. കഴിഞ്ഞ മാസമാണ് തന്‍റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം അമരീന്ദര്‍ സിങ് നടത്തിയത്. ബി.ജെ.പി യുമായി സഖ്യത്തിന് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സഖ്യത്തിന് തയ്യാറാവില്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3ctDcEx
via IFTTT
No comments:
Post a Comment