
തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ പ്രവർത്തിച്ചത് ആര്‍എസ് എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തല്‍ തള്ളി അന്വേഷണ ഏജൻസിയായ സിബിഐ.ഫസലിന്റെ കൊലപാതകത്തിന്റെ പിന്നില്‍ താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന റിപ്പോർട്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സിബിഐ സമർപ്പിച്ചു.
ഫസലിന്റെ കൊലപാതകം നടത്തിയത് കൊടി സുനി ഉള്‍പ്പെട്ട സംഘം തന്നെയാണ് എന്ന് ആവര്‍ത്തിക്കുകയാണ് സിബിഐ ചെയ്യുന്നത്. പിന്നിൽ ആർഎസ്എസ് എന്ന സുബീഷിന്റെ ഈ മൊഴി പൊലീസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണ് എന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
അതേസമയം, കൊലപാതകത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സിപിഐഎം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെയുള്ളവരാണെന്നും സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3BRFTtD
via IFTTT
No comments:
Post a Comment