ഹലാൽ വിവാദത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണം; പരാതി നൽകി വെൽഫെയർ പാർട്ടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 25 November 2021

ഹലാൽ വിവാദത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണം; പരാതി നൽകി വെൽഫെയർ പാർട്ടി

ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതിയുമായി വെൽഫെയർ പാർട്ടി. വിഷയത്തിൽ പേരിൽ മുസ്ലീങ്ങൾക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തുകയും വിവിധ മത സമൂഹങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക എന്ന ലക്ഷ്യത്തോടെ സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ കേസെടുക്കണമെന്നാണ് വെൽഫെയർ പാർട്ടി പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജി. അനിൽകുമാർ കണ്ടോൺമെൻറ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. സംസ്ഥാനത്തെ മുസ്ലീങ്ങൾ നടത്തുന്ന വിവിധ ഹോട്ടലുകളിൽ പാകം ചെയ്യുന്നത് ഉസ്താക്കന്മാർ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ ആരോപണമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.

മാത്രമല്ല, ഹലാൽ ബോർഡുള്ള ഹോട്ടലുകൾ മതതീവ്രവാദികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3HOuDml
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages