സംഘര്‍ഷസമയത്ത് മാസ്‌ക് ധരിച്ചില്ല; ജോജുവിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 3 November 2021

സംഘര്‍ഷസമയത്ത് മാസ്‌ക് ധരിച്ചില്ല; ജോജുവിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സംഘർഷം നടക്കുമ്പോൾ ജോജു മാസ്‌ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ജോജു സംഘര്‍ഷസമയത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുഖത്തു മാസ്‌ക് ധരിച്ചിരുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോജു ആളുകളുമായി ഇടപഴകി, സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

മാത്രമല്ല, അത്രയും പരസ്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും പൊലീസ് ജോജുവിനെതിരെ കേസെടുത്തിട്ടില്ലെന്നും ഷാജഹാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3k4PpUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages