
യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ന് സംസ്ഥാനത്തെ ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ സമ്മേളനത്തിനിടെ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘സംസ്ഥാനത്തെ നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദേശം ചെയ്യുക, കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കും’- പ്രിയങ്ക പറഞ്ഞു. അതേസമയം, കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗലിന്‍റെ പ്രസ്താവനകള്‍ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്നത്തെ പ്രിയങ്കയുടെ പ്രഖ്യാപനത്തോടെ ഈ അഭ്യൂഹങ്ങളില്ലാതായി.
from Breaking News – ഇ വാർത്ത | evartha https://ift.tt/3wOoBNs
via IFTTT
No comments:
Post a Comment