
കൊച്ചി ഇടപ്പള്ളി ദേശീയ പാതയിൽ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ലഹരി ഉപയോഗം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സമരക്കാരോട് ജോജു ജോര്‍ജ് പെരുമാറിയ രീതി ലഹരി ഉപയോഗിച്ചവര്‍ സംസാരിക്കുന്നതുപോലെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
സമരക്കാരെ ജോജു തെറി വിളിക്കുകയും വനിതാ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ നടത്തിയ രക്ത പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് മാത്രമാണ് തെളിഞ്ഞത്. ലഹരി ഉപയോഗിച്ചതുപോലെ ഒരാള്‍ പെരുമാറുമ്പോള്‍ സാധാരണയായി പറയുന്നതാണ് മദ്യപിച്ചുകാണുമെന്ന്. ജോജു മദ്യപിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് അടിച്ചുകാണും, ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെ. അതിനുള്ള സംവിധാനം ഈ നാട്ടിലുണ്ടെന്നും രാഹുൽ പറയുന്നു.
സിനിമാ മേഖലയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3k1vHc3
via IFTTT
No comments:
Post a Comment