മുല്ലപ്പെരിയാർ മരം മുറി വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു; ഉത്തരവിന്‍റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം നൽകി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 7 November 2021

മുല്ലപ്പെരിയാർ മരം മുറി വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു; ഉത്തരവിന്‍റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം നൽകി

മുല്ലപെരിയാറിലെ ബേബി ഡാമിന്റെ സമീപത്തെ വിവാദമായ മരം മുറി ഉത്തരവ് സംബന്ധിച്ച എല്ലാ നിയമ വശങ്ങളും പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സുപ്രിം കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഉദ്യോഗസ്ഥർ സർക്കാരിന് നൽകുന്ന വിശദീകരണം.

അതുകൊണ്ടുതന്നെ സുപ്രിം കോടതി ഉത്തരവ്, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന്റെ മിനിറ്റ്സ് എന്നിവയും മരം മുറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവും നിയമ വിദഗ്ധർ പരിശോധിക്കും. ഇതിന് ശേഷമാകും ഉത്തരവ് അന്തിമമായി റദ്ദു ചെയ്യുകയോ മറ്റ് നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്യുക.

നിലവിൽ മുല്ലപ്പെരിയാറില്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ നൽകിയ വിവാദ അനുമതി സർക്കാർ മരവിപ്പിച്ചു. സംഭവിച്ചത് ഉദ്യോഗസ്ഥതല വീഴ്ചയെന്നും അന്വേഷണശേഷം നടപടിയെടുക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3qkmjV7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages