യുപിയിൽ ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ല; ഉള്ളത് മികച്ച സുരക്ഷയും ഗതാഗത സൗകര്യവും: യോഗി ആദിത്യനാഥ്‌ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 5 November 2021

യുപിയിൽ ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ല; ഉള്ളത് മികച്ച സുരക്ഷയും ഗതാഗത സൗകര്യവും: യോഗി ആദിത്യനാഥ്‌

അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണയുംപാര്‍ട്ടി ആവശ്യപ്പെട്ടാല്‍, പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ നിന്ന് ഞാന്‍ ഇത്തവണയും മത്സരിക്കുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒരു പാര്‍ലമെന്ററി സമിതിയുണ്ടെന്നും, ആ സമിതിയാണ് ആരൊക്കെ എവിടെ നിന്ന് മത്സരിക്കുന്നത് എന്ന് തീരുമാനിക്കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

2017ല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി പറഞ്ഞു. മാത്രമല്ല, യുപിയിലെ നീതിന്യായ വ്യവസ്ഥിതിയും പൊലീസ് സേനയും കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കൃത്യമായ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും വര്ഷങ്ങളായി യുപിയിൽ ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ലെന്നും, ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ സമാധാനപരമായി നടത്തിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. ഇപ്പോൾ രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളെക്കാളും വിദേശ നിക്ഷേപങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ് യു.പിയില്‍ ഉള്ളതെന്നും, മികച്ച സുരക്ഷയും ഗതാഗത സൗകര്യവും ഇവിടെയുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3q8Ittj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages