ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിനെതിരെ ഡി ജി പിക്ക് പരാതി നൽകി യുവമോർച്ച - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 14 November 2021

ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിനെതിരെ ഡി ജി പിക്ക് പരാതി നൽകി യുവമോർച്ച

കേരള ലളിതകലാ അക്കാഡമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്‌കാരത്തിനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. ഇത്തവണ സംസ്ഥാനത്തെ ഓണറബിൾ പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെയാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി ജി വിഷ്ണു സംസ്ഥാന പോലീസ് മേധാവിക്ക്പരാതി നൽകിയത്.

‘കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന തലക്കെട്ടോടെ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയായി കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതിന് എതിരെയാണ് പരാതി. വിദേശ രാജ്യങ്ങളായ ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികൾക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്.

കരുതിക്കൂട്ടി രാജ്യത്തെ അപമാനിക്കുക എന്ന ഉദ്ദേശമാണ് ഇതിനെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കാർട്ടൂണിസ്റ്റായ അനൂപ് രാധാകൃഷ്ണൻ, കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, അക്കാഡമി സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3oKdh1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages