സ്റ്റാലിന്‍ കേരളവുമായി ഒത്തുകളിക്കുന്നു; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷ പ്രതിഷേധം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 9 November 2021

സ്റ്റാലിന്‍ കേരളവുമായി ഒത്തുകളിക്കുന്നു; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷ പ്രതിഷേധം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള പ്രഖ്യാപിത നിലപാട് ഉയര്‍ത്തി തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പ്രതിഷേധം. ഇതോടൊപ്പം ജലനിരപ്പ് 142 ആക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ സംസ്ഥാനവ്യാപക പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ സിപിഎമ്മുമായി സ്റ്റാലിന്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടികാട്ടി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും.

അണക്കെട്ടിനുള്ള തമിഴ്‌നാടിന്റെ അവകാശം വിട്ടുകൊടുക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും ഒ പനീര്‍സെല്‍വം തന്റെ പാർട്ടിയിലെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അണ്ണാഡിഎംകെ തേനി മധുര ശിവഗംഗ അടക്കം കാര്‍ഷിക മേഖലകളിലാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.

ഒടുവിൽ 138 അടിയെത്തിയപ്പോള്‍ ഡാം തുറന്ന് വിട്ടത് കര്‍ഷകരോടുള്ള വഞ്ചനയെന്നാണ് അണ്ണാഡിഎംകെ ഉയർത്തുന്ന പ്രധാന ആരോപണം.മാത്രമല്ല, കേരളവുമായി സ്റ്റാലിന്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച അണ്ണാഡിഎംകെ, പ്രതിഷേധ വേദിയില്‍ കേരള സര്‍ക്കാരിന് എതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3oa0yo1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages