
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നതിനിടെ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് നടന്‍ പ്രകാശ് രാജ്. ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്ന് താരം ട്വിറ്ററിലൂടെ പറഞ്ഞു.
ഈ വിഷയത്തിൽ തെലുങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍-നഗര വികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം ഉണ്ടായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധ കാലയളവിൽ കൊല്ലപ്പെട്ട ഓരോ കര്‍ഷക കുടുംബത്തിനും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും അവരുടെ മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവിശ്യപ്പെട്ടു ഈ വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രകാശ് രാജ് ട്വീറ്റ് പങ്കുവെച്ചത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3r1Dye2
via IFTTT
No comments:
Post a Comment