പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാൻ തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കും: കോടിയേരി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 17 November 2021

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാൻ തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കും: കോടിയേരി

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താൻ തിരിച്ചുവരുന്ന തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്ന് പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇന്ന് അദ്ദേഹം. അതേസമയം, മുന്നണിയിൽ എൽ ജെ ഡിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന കാര്യങ്ങൾ അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും കോടിയേരി പ്രതികരിച്ചു.

ഈ പ്രശ്‌നത്തിൽ ഇപ്പോൾ ഇടപെടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ഇതുപോലുള്ള പ്രശ്നങ്ങൾ പല പാർട്ടികൾക്കും ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സമാനമായ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുന്നതാണ് ഉചിതമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുന്ന കാര്യത്തിൽ സംസ്ഥാന കമ്മറ്റി തീരുമാനമെടുത്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ്ബ്യൂറോ യോ​ഗം തീരുമാനിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/30ALdVT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages