മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിൽ ദുഖമുണ്ട്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 14 November 2021

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിൽ ദുഖമുണ്ട്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

കോഴിക്കോട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ സംഭവത്തില്‍ കെപിസിസിക്ക് ദുഖമുണ്ടെന്നും ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാവുമെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ ഇനി ഒരിക്കലും ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്നും, എ ഗ്രൂപ്പ് നേതാവ് ലത്തീഫിനെതിരായ നിരവധി പരാതികള്‍ കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ വിധേമായിട്ടാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോലീസ് കോഴിക്കോട് കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. മർദ്ദനമേറ്റ വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3DeB27C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages