
രാജ്യത്തെ ഇന്ധന വില അൻപത് രൂപയിലേക്ക് എത്തിക്കാനായിന്‍ ബിജെപിയെ പൂര്‍ണ്ണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇപ്പോൾ വെറും 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാന്‍ പോകുന്നില്ലെന്നും, കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്‌ക്കേണ്ടതായിരുന്നുവെന്നും റാവത്ത് കൂട്ടിച്ചേർത്തു.
സ്വന്തം രാജ്യത്തെ ജനങ്ങളോട് സ്‌നേഹമില്ലാത്ത ഒരാള്‍ക്കേ ഇന്ധനവില 100 രൂപയ്ക്ക് മുകളില്‍ എത്തിക്കാന്‍ കഴിയു. ഇപ്പോൾ നടന്ന വിവിധ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. ഇപ്പോൾ രാജ്യത്ത് ആഘോഷത്തിന്റെ അന്തരീക്ഷമില്ലെന്നും വിലക്കയറ്റം കാരണം ആളുകള്‍ വായ്പയെടുത്ത് ദീപാവലി ആഘോഷിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞമാസം 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ മൂന്ന് അസംബ്ലി സീറ്റുകളിലും ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ മാണ്ഡി ലോക്സഭാ സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെ മഹാരാഷ്ട്രയിലെ ഡെല്‍ഗൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അയല്‍സംസ്ഥാനമായ ദാദ്ര നഗര്‍ ഹവേലി ലോക്സഭാ സീറ്റിലും വിജയിക്കാനായില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇന്ധന വില കുറച്ചത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3nUJceJ
via IFTTT
No comments:
Post a Comment