
ഇന്ത്യാ വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികള്‍ മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ അല്ലെന്നും കോണ്‍ഗ്രസാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി . ഇന്ന് മൊറാദാബാദിൽ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്.
വിഭജന കാലത്തിൽ മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്, ബിജെപി, സമാജ് വാദി പാര്‍ട്ടി എന്നിവരെ താന്‍ വെല്ലുവിളിക്കുകയാണെന്നും ഒവൈസി പറഞ്ഞു.
ഇതോടൊപ്പം തന്നെ കസ്ഗഞ്ചില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെയും ഒവൈസി വിമര്‍ശിച്ചു. 2.5 അടി ഉയരം മാത്രമുള്ള പൈപ്പില്‍ മകന്‍ തൂങ്ങിമരിക്കാന്‍ സാധ്യതയില്ലെന്ന് അല്‍താഫിന്റെ പിതാവ് എന്നോട് പറഞ്ഞു. അവിടുത്തെ പൊലീസ് അവനെ കൊലപ്പെടുത്തിയതാണ്. ചോദ്യം ചെയ്യാനല്ല, കൊലപ്പെടുത്താനാണ് വിളിച്ചു വരുത്തിയതെന്നും ഒവൈസി ആരോപിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2YHNNZk
via IFTTT
No comments:
Post a Comment