എസ് ഡി പി ഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുന്നു; ജനുവരി 4 ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോടിയേരി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 December 2021

എസ് ഡി പി ഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുന്നു; ജനുവരി 4 ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോടിയേരി

കേരളത്തിൽകലാപമുണ്ടാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഓരോ സ്ഥലത്തും സമാന രീതിയിൽ സംഘർഷമുണ്ടാക്കുന്നുണ്ടെന്നും എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ കലാപ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ജനുവരി നാലിന് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത കാലത്തായി കേരളത്തിൽ വർഗീയ പ്രചരണം അഴിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആർഎസ്എസ് ആണ് അതിന് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും ഉടൻ എല്ലാ പ്രതികളും പിടിയിലാകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3mP3x5J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages