
കേരളാ പോലീസിനുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്ന കരാർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൺ ഏവിയേഷന് നൽകി. അടുത്ത മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്.
ആറ് സീറ്റുള്ള ഈ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. 20 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താനാണ് ഇപ്പോഴുള്ള കരാർ. അധികമായുള്ള മണിക്കൂറിന് 90,000 രൂപ വീതം കൂടുതൽ നൽകണം. മുൻപ് പവൻ ഹാൻസ് കമ്പനിയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരുന്നത്.
അവിടെ വാടകയ്ക്കും, ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു. ആ സമയം 20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്. അവരുമായുള്ള കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3IQMcTe
via IFTTT
No comments:
Post a Comment