
വഖഫ് നിയമനങ്ങൾ പിഎസ് സി ക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സർക്കാർ തീരുമാനത്തിനെതിെര രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ. ഫിറോസ്.
തന്റെ ഫേസ്ബുക്കിൽ ‘ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്. ഞങ്ങൾക്കതൊരു പ്രശ്നമല്ല‘ (കണ്ണൂർ പ്രസംഗത്തിന്റെ ടോണിൽ വായിക്കുക)- എന്ന് എഴുതി. അതേസമയം, റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുമ്പോൾ കണ്ടാലറിയാവുന്ന പതിനായിരം പേരിൽ ഒന്നാമതായി തന്റെ പേര് എഴുതണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ വെള്ളയിൽ പൊലീസ് ലീഗ് റാലിയിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി കേസ് എടുത്തിട്ടുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3lSd9Mb
via IFTTT
No comments:
Post a Comment