‘ആത്മനിർഭർ ഭാരത്’ എന്ന് വായിക്കാൻ ശ്രമിച്ച കനിമൊഴിക്ക് നാക്ക് പിഴ; തമിഴിൽ പറയട്ടേ മനസ്സിലാകുമോ എന്ന് ലോക് സഭയിൽ കനിമൊഴി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 December 2021

‘ആത്മനിർഭർ ഭാരത്’ എന്ന് വായിക്കാൻ ശ്രമിച്ച കനിമൊഴിക്ക് നാക്ക് പിഴ; തമിഴിൽ പറയട്ടേ മനസ്സിലാകുമോ എന്ന് ലോക് സഭയിൽ കനിമൊഴി

കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെ കളിയാക്കി തമിഴ്‌നാട്ടിൽ നിന്നുള്ള എംപി കനിമൊഴി. കേന്ദ്ര പദ്ധതിയായ ആത്മനിർഭർ ഭാരത് എന്ന് പ്രയാസപ്പെട്ട് ഉച്ചരിച്ചും ഉച്ചരിക്കാൻ പ്രയാസമാണെന്ന് പറഞ്ഞുമാണ് കനിമൊഴി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ലോക്സഭയിലെ ചർച്ചക്കിടെ ഡിഎംകെ എംപി നടത്തിയ ഈ ട്രോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘ആത്മനിർഭർ ഭാരത്’ എന്ന് വായിക്കാൻ ശ്രമിച്ച കനിമൊഴിക്ക് നാക്ക് പിഴച്ചതിനെ സഭയിലുള്ള മറ്റുള്ളവർ കളിയാക്കിയപ്പോൾ കേന്ദ്രസർക്കാർ പദ്ധതികൾക്ക് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പേരിടാമല്ലോ എന്നായിരുന്നു കനിമൊഴിയുടെ മറുപടി.

കനിമൊഴിയുടെ ഉച്ചാരണം തിരുത്താൻ ഭരണക്ഷി എംപിമാർ ശ്രമിച്ചതോടെ എന്നാൽ ഇനി ഞാൻ തമിഴിൽ പറയട്ടേ മനസ്സിലാകുമോ എന്ന് അവർ തിരിച്ച് ചോദിക്കുകയായിരുന്നു. രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചും സംസ്ഥാന സർക്കാറുകളെ ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു കനിമൊഴി. ഇതിനിടെയാണ് ചെറിയ ഉച്ചാരണപ്പിശക് സംഭവിച്ചത്.

‘അപ്പോൾ അതാണ് പ്രശ്നം, ഞങ്ങൾ വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നില്ലെങ്കിൽ ഇത് ഇംഗ്ലീഷിൽ ആക്കുക, അല്ലെങ്കിൽ എല്ലാവർക്കും പറയാവുന്ന തരത്തിൽ പ്രാദേശിക ഭാഷയിലാക്കുക’ എന്നായിരുന്നു ഇംഗ്ലീഷിൽ നൽകിയ മറുപടി.

പക്ഷെ വീണ്ടും ഭരണകക്ഷി എംപിമാർ തിരുത്താൻ ശ്രമിച്ചതോടെ, ‘എന്നാൽ ഇനി തമിഴിൽ പറയാം, മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ’ എന്ന് കനിമൊഴി തമിഴിൽ പറഞ്ഞു. ഒപ്പം ‘അതിന് ആദ്യമേ അനുവാദം വാങ്ങണമല്ലോ, അതാണ് പ്രശ്ന’മെന്നും അവർ കൂട്ടിച്ചേർത്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3ygQuy7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages