ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികൾ: എംഎം മണി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 11 December 2021

ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികൾ: എംഎം മണി

പഞ്ചായത് തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. ഇടമലക്കുടിയെ ഇപ്പോഴത്തെ ഇടമലക്കുടി ആക്കിയത് ഇടതുമുന്നണി സര്‍ക്കാരാണ്.

എന്നാൽ ഇപ്പോള്‍ അവിടെ ബിജെപിയാണ് പഞ്ചാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അവിടേക്ക് ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം മൂന്നാറില്‍ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

എം എം മാണിയുടെ വാക്കുകൾ: സിപിഎമ്മിന്റെ നേത്യത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് നടത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഇടമലക്കുടിയില്‍ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണ്”.

കോടികള്‍ മുടക്കിയാണ് ഇടാമലക്കുടിയിലെ കുടികളില്‍ വൈദ്യുതി എത്തിച്ചത്. അതേപോലെ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഇടമലക്കുടിയില്‍ മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ പോലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/31VXe8v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages