ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 December 2021

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശസേനാ മേധാവിമാർ,വിവിധ രാജ്യങ്ങളിലെ നയന്ത്ര പ്രതിനിധികള്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എന്നിവർ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

ഡൽഹിയിലെ കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ബ്രാര്‍ സ്‌ക്വയറിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ജനങ്ങള്‍ വിലാപ യാത്രയില്‍ അണിനിരന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/31PPFAc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages