
സൗദി അറേബ്യയില്‍ വരുന്ന തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനം. സൗദി റോയല്‍ കോര്‍ട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്.
അടുത്ത തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം. കഴിഞ്ഞ വർഷവും സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിച്ചിരുന്നു. ആ സമയം കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രത്യേക പ്രാര്‍ത്ഥന.
from Breaking News – ഇ വാർത്ത | evartha https://ift.tt/3EMmUDn
via IFTTT
No comments:
Post a Comment